ഭാര്യയെ സംശയം: തമിഴ്‌നാട്ടിൽ കൗൺസിലറെ ഭർത്താവ് കൊലപ്പെടുത്തി

കൊലപാതകം നടത്തിയ ശേഷം സ്റ്റീഫന്‍ രാജ് നേരിട്ട് തിരുനിന്റവൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി കുറ്റം സമ്മതിച്ച് കീഴടങ്ങി.

New Update
Untitledtrmpp

ചെന്നൈ: തമിഴ്‌നാട്ടിലെ ആവഡി ജില്ലയില്‍, വിടുതലൈ ചിരുതൈഗള്‍ കച്ചിയുടെ (വിസികെ) വനിതാ കൗണ്‍സിലര്‍ ഗോമതിയെ ഭര്‍ത്താവ്  വെട്ടിക്കൊന്നു. വിവാഹേതര ബന്ധം എന്ന സംശയമാണ് സംഭവത്തിന് കാരണമായത്.

Advertisment

ഗോമതി മറ്റൊരാളുമായി സംസാരിക്കുന്നതായി ഭര്‍ത്താവ് കണ്ടതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതിന് പിന്നാലെ സ്റ്റീഫന്‍ രാജ് കത്തി ഉപയോഗിച്ച് ഗോമതിയെ ആവര്‍ത്തിച്ച് ആക്രമിച്ചു. ഗോമതി സംഭവസ്ഥലത്ത് തന്നെ മരിച്ചു.


കൊലപാതകം നടത്തിയ ശേഷം സ്റ്റീഫന്‍ രാജ് നേരിട്ട് തിരുനിന്റവൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തി കുറ്റം സമ്മതിച്ച് കീഴടങ്ങി. പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് അന്വേഷണം തുടരുകയാണ്.

 

Advertisment