/sathyam/media/media_files/2025/10/13/andra-pradesh-2025-10-13-17-06-42.jpg)
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ഗുഡ്‌സ് ട്രെയിനിന് മുന്നിൽ ചാടി മൂന്നംഗ കുടുംബം ആത്മഹത്യ ചെയ്തു. ഇന്നലെയാണ് ദാരുണ സംഭവം ഉണ്ടായത്. കടപ്പ റെയിൽവെ സ്റ്റേഷന് സമീപം ഞായറാഴ്ചയായിരുന്നു അപകടം. കടപ്പ സ്വദേശികളായ ശ്രീരാമുലു (35), സിരിഷ (30), ഒന്നര വയസ്സുള്ള മകൻ റിത്വിക് എന്നിവരാണ് മരിച്ചത്.
കുടുംബ വഴക്കിനെ തുടർന്നുള്ള കൂട്ട ആത്മഹത്യയാണെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. കഴിഞ്ഞ ദിവസം ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായി സമീപവാസികൾ പറഞ്ഞു. വഴക്കിൽ ശ്രീരാമുലുവിന്റെ മുത്തശ്ശി ദമ്പതികളെ ശകാരിച്ചതായും പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇതിൽ പ്രകോപിതരായ ദമ്പതികൾ കുട്ടിയുമായി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.