/sathyam/media/media_files/I9AduttVO3F2eJd6fmpA.jpg)
അലഹാബാദ്: ദമ്പതിമാര്‍ തമ്മില്‍ വീട്ടില്‍ തര്‍ക്കങ്ങളുണ്ടാകുന്നത് സാധാരണമാണെന്നും ഇത്തരം തര്‍ക്കങ്ങളെ ആത്മഹത്യയ്ക്കുള്ള പ്രേരണയായി കാണാനാകില്ലെന്നും അലഹബാദ് ഹൈക്കോടതി.
തര്‍ക്കത്തെ തുടര്‍ന്ന് ദമ്പതിമാരില്‍ ഒരാള്‍ ആത്മഹത്യ ചെയ്താല്‍ അത് മറ്റേയാളുടെ പ്രേരണ കൊണ്ടെന്ന് പറയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഓറയ്യ ജില്ലയിലെ ഒരു യുവതിക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റത്തിന് എടുത്ത എഫ്‌ഐആര്‍ പിന്‍വലിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
2022 നവംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടിലെ തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ ആത്മഹത്യ ചെയ്യുകയും അയാളുടെ ഭാര്യയ്ക്കും ഭാര്യയുടെ വീട്ടുകാര്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയുമായിരുന്നു.
വഴക്കിടിനെ നിങ്ങള്‍ പോയി മരിക്കൂ എന്ന് ഭാര്യയും വീട്ടുകാരും പറഞ്ഞെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കേസെടുത്തത്.
ഇങ്ങനെയൊരു വാക്ക് പറയുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെഷന്‍ 306 ന്റെ പരിധിയിവല്‍ വരില്ലെന്ന് ജസ്റ്റിസ് സമീര്‍ ജെയ്ന്‍ വ്യക്തമാക്കി.
ദമ്പതിമാര്‍ക്കിടയില്‍ തര്‍ക്കങ്ങളുണ്ടാകുക എന്നത് വളരെ സാധാരണമാണെന്നും അതല്ലാതെ ആത്മഹത്യ പ്രേരണ തെളിയിക്കാന്‍ മറ്റൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി പറഞ്ഞു.
വഴക്കിന്റെ ചൂടില്‍ നില്‍ക്കുമ്പോള്‍ നിങ്ങള്‍ മരിക്കൂ എന്ന് വാക്കാലെ പറയുന്നത് മാത്രം പരിഗണിച്ച് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.