/sathyam/media/media_files/2025/09/22/kuwait-court-2025-09-22-00-12-36.png)
ഡല്‍ഹി: 100 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ ആരോപണ വിധേയനായ മധ്യപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനിലെ മുന്‍ ബില്ലിംഗ് അസിസ്റ്റന്റ് ജാഗേശ്വര്‍ പ്രസാദ് അവാര്‍ധിയക്ക് 39 വര്‍ഷത്തിന് ശേഷം ഒടുവില്‍ കറ്റവിമുക്തനായി.
ലോകായുക്തയുടെ ''ട്രാപ്'' ഓപ്പറേഷനില്‍ പിടിയിലാവുകയും 2004-ല്‍ കീഴ്‌കോടതി ശിക്ഷിക്കുകയും ചെയ്ത അവാര്‍ധിയയെ ഛത്തീസ്ഗഡ് ഹൈക്കോടതി എല്ലാ കുറ്റങ്ങളില്‍ നിന്നും വിമുക്തനാക്കി.
തെളിവുകളുടെ അപര്യാപ്തതയും നടപടിക്രമങ്ങളിലെ വീഴ്ചകളും ചൂണ്ടിക്കാട്ടിയാണ് ഈ ആഴ്ച ആദ്യം ഹൈക്കോടതി ശിക്ഷാവിധി റദ്ദാക്കിയത്. പരിശോധനയില്‍ നോട്ടുകള്‍ കണ്ടെടുക്കുന്നത് മാത്രം കുറ്റം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് കോടതി നിരീക്ഷിച്ചു.
കൈക്കൂലി ആവശ്യപ്പെടുകയും സ്വമേധയാ സ്വീകരിക്കുകയും ചെയ്തുവെന്ന് സംശയത്തിന് ഇടയില്ലാത്ത വിധം തെളിയിക്കപ്പെടണം എന്നും കോടതി കൂട്ടിച്ചേര്‍ത്തു.