New Update
/sathyam/media/media_files/2025/10/17/untitled-2025-10-17-14-24-00.jpg)
മുംബൈ: നടന്‍ അക്ഷയ് കുമാറിന്റെ എഐ ഉപയോഗിച്ച് നിര്‍മ്മിച്ച ഡീപ്‌ഫേക്ക് വീഡിയോകളും മോര്‍ഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നത് തടയാന്‍ ബോംബെ ഹൈക്കോടതി നിര്‍ദ്ദേശം. ഇത്തരം ഉള്ളടക്കങ്ങള്‍ 'അത്യധികം ആശങ്കാജനകമാണെന്നും' പൊതു സുരക്ഷയ്ക്ക് ഹാനികരമാകാമെന്നും കോടതി വിലയിരുത്തി.
Advertisment
അക്ഷയ് കുമാര്‍ വര്‍ഗീയ പ്രസ്താവനകളും ഋഷി വാല്‍മീകിയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും നടത്തുന്നതായി ആരോപിക്കപ്പെടുന്ന ഡീപ്‌ഫേക്ക് വീഡിയോ, നടന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നതിനും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നതിനും സാധ്യതയുണ്ടെന്ന് ജസ്റ്റിസ് ആരിഫ് എസ് നിരീക്ഷിച്ച നിരീക്ഷിച്ചു.
'ഈ മോര്‍ഫിംഗ് വളരെ സൂക്ഷ്മവും വഞ്ചനാപരവുമാണ്, ഇത് യഥാര്‍ത്ഥ ചിത്രങ്ങളോ വീഡിയോകളോ അല്ലെന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്,' കോടതി നിരീക്ഷിച്ചു.