33 കുട്ടികളെ പീഡിപ്പിച്ച ദമ്പതികൾക്ക് വധശിക്ഷ; യുപി പോക്സോ കോടതിയുടെ ചരിത്രവിധി

പ്രകൃതിവിരുദ്ധ പീഡനം, ലൈംഗിക അതിക്രമങ്ങള്‍, ചൈല്‍ഡ് പോണോഗ്രഫി നിര്‍മ്മാണം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.

New Update
Untitled

ബന്ദ: 33 കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ ദമ്പതികള്‍ക്ക് വധശിക്ഷ വിധിച്ചു. ഉത്തര്‍പ്രദേശിലെ ബന്ദയിലുള്ള പ്രത്യേക പോക്‌സോ കോടതിയാണ് പ്രതികളായ രാംഭവന്‍, ഭാര്യ ദുര്‍ഗാവതി എന്നിവര്‍ക്ക് ഈ പരമാവധി ശിക്ഷ നല്‍കിയത്.

Advertisment

പീഡനത്തിനിരയായവരില്‍ മൂന്ന് വയസ്സുള്ള കുഞ്ഞുങ്ങള്‍ വരെ ഉള്‍പ്പെടുന്നു. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും അതിന്റെ അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തതായി കോടതി കണ്ടെത്തി.


പ്രകൃതിവിരുദ്ധ പീഡനം, ലൈംഗിക അതിക്രമങ്ങള്‍, ചൈല്‍ഡ് പോണോഗ്രഫി നിര്‍മ്മാണം, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്.

 ഇരയാക്കപ്പെട്ട ഓരോ കുട്ടിക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് ഉത്തരവിട്ടു. പ്രതികളില്‍ നിന്ന് കണ്ടുകെട്ടുന്ന തുകയും ഇരകള്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യണമെന്ന് കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചു.

രാജ്യത്തെ നടുക്കിയ ഈ കേസില്‍ അതിവേഗ വിചാരണ പൂര്‍ത്തിയാക്കിയാണ് കോടതി ഈ സുപ്രധാന വിധി പ്രഖ്യാപിച്ചത്. പിഞ്ചുകുഞ്ഞുങ്ങളോട് കാട്ടിയ പൈശാചികമായ ക്രൂരതയ്ക്ക് അര്‍ഹമായ ശിക്ഷയാണ് ലഭിച്ചതെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

Advertisment