മതത്തിന് ലൗഡ്‌സ്പീക്കർ അത്യാവശ്യമല്ല: ബോംബെ ഹൈക്കോടതി

പൊതുവെ ആളുകള്‍ കാര്യങ്ങള്‍ അസഹനീയവും ശല്യവുമാകുന്നതുവരെ പരാതിപ്പെടാറില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു

New Update
Court denies transit custody of ED officer to CBI in Himachal scholarship scam

മുംബൈ:  ലൗഡ്സ്പീക്കറുകളുടെ ഉപയോഗം ഒരു മതത്തിന്റെയും അനിവാര്യ ഭാഗമല്ലെന്ന് ബോംബെ ഹൈക്കോടതി.

Advertisment

ആരാധനാലയങ്ങളില്‍ പരിസ്ഥിതി സംരക്ഷണ നിയമവും ശബ്ദ മലിനീകരണ നിയമങ്ങളും ശരിയായി നടപ്പിലാക്കുന്നതിന് പൊലീസുകാര്‍ അവരുടെ അധികാരം ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്നും ബോംബെ ഹൈക്കോടതി ചൂണ്ടിക്കാട്ടി


മതം പരിഗണിക്കാതെ ഏതെങ്കിലും മത സംഘടനകള്‍ ഉപയോഗിക്കുന്ന് ശബ്ദ മലിനീകരണ ഉപകരണങ്ങളില്‍ ഡെസിബെല്‍ അളവ് നിയന്ത്രിക്കുന്നതിന് ഒരു അന്തര്‍നിര്‍മ്മിത സംവിധാനം ഉണ്ടായിരിക്കാന്‍ ബന്ധപ്പെട്ട എല്ലാവരോടും നിര്‍ദ്ദേശിക്കുന്നത് പരിഗണിക്കാന്‍ ജസ്റ്റിസ്മാരായ എ.എസ്. ഗഡ്കരി, എസ്.സി. ചന്ദക് എന്നിവരുടെ ബെഞ്ച് മഹാരാഷ്ട്ര സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.


പൊതുവെ ആളുകള്‍ കാര്യങ്ങള്‍ അസഹനീയവും ശല്യവുമാകുന്നതുവരെ പരാതിപ്പെടാറില്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു


പരാതിക്കാരനെ തിരിച്ചറിയേണ്ട ആവശ്യമില്ലാതെ തന്നെ, പോലീസ് അത്തരം പരാതികളില്‍ നടപടിയെടുക്കണമെന്നും ബെഞ്ച് പറഞ്ഞു.

ശബ്ദ നിലവാരം പരിശോധിക്കാന്‍ ഡെസിബെല്‍ ലെവല്‍ അളക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ സംസ്ഥാനം പോലീസിനോട് നിര്‍ദ്ദേശിക്കണമെന്നും ബെഞ്ച് പറഞ്ഞു.

Advertisment