Advertisment

ഡൽഹി മദ്യനയ അഴിമതി കേസ്‌; അരവിന്ദ് കെജ്‌രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി മെയ് ഏഴ് വരെ നീട്ടി

ഒമ്പത് തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ എത്തി ഇഡി സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
court order1

ഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട്  അരവിന്ദ് കെജ്‌രിവാളിന്റെയും കെ കവിതയുടെയും ജുഡീഷ്യൽ കസ്റ്റഡി ഡൽഹി റൗസ്‌ അവന്യൂ കോടതി മെയ് ഏഴ് വരെ നീട്ടി. 

Advertisment

കസ്റ്റഡിയിലുള്ള ചൻപ്രീത് സിങ്ങിൻ്റെയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്. മാർച്ച് 21ന് രാത്രിയാണ് ഇ ഡി കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത്.

ഒമ്പത് തവണ സമൻസ് നൽകിയിട്ടും ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ എത്തി ഇഡി സംഘം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

 അറസ്റ്റിൽനിന്നു കെജ്‍രിവാളിന് സംരക്ഷണം അനുവദിക്കാനാവില്ലെന്നു ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയായിരുന്നു ഇ ഡിയുടെ നടപടി.

Advertisment