Advertisment

വൈവാഹിക ബലാത്സംഗം കുറ്റമായി അംഗീകരിക്കപ്പെട്ടിട്ടില്ല; ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി

ഒപ്പം താമസിക്കുന്ന, നിയമപരമായി വിവാഹം കഴിച്ച ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായി കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി.

New Update
court mUntitled.jpg

ജബല്‍പുര്‍: ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് മധ്യപ്രദേശ് ഹൈക്കോടതി. ഭാര്യ നല്‍കിയ പരാതിയില്‍ ഭര്‍ത്താവിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377-ാം വകുപ്പ് അനുസരിച്ച് ഇതൊരു കുറ്റമല്ലെന്ന് ജസ്റ്റിസ് ജിഎസ് അലുവാലിയ പറഞ്ഞു. ഒപ്പം താമസിക്കുന്ന, നിയമപരമായി വിവാഹം കഴിച്ച ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് നിയമപരമായി കുറ്റമല്ലെന്ന് കോടതി വ്യക്തമാക്കി.

വൈവാഹിക ബലാത്സംഗം ഇതുവരെ കുറ്റമായി അംഗീകരിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഭാര്യയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ജബല്‍പുര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭര്‍ത്താവ് കോടതിയെ സമീപിച്ചത്.

Advertisment