/sathyam/media/media_files/wYOPYnqhprDPsLo2FEaU.jpg)
ലഖ്‌നൗ: ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ലിംഗം അറിയാന്‍ ഗര്‍ഭിണിയുടെ വയറുകീറിയ 46കാരന് ജീവപര്യന്തം. എട്ടുമാസം ഗര്‍ഭിണിയായിരിക്കെയാണ് ഭാര്യയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.
യുവതിക്ക് മറ്റൊരു പെണ്‍കുഞ്ഞാണ് ജനിക്കാന്‍ പോകുന്നതെന്ന പുരോഹിതന്റെ പ്രവചനത്തില്‍ വിശ്വസിച്ചാണ് 46കാരന്‍ കടുംകൈ ചെയ്തത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഡോക്ടര്‍മാര്‍ രക്ഷിച്ചെങ്കിലും ആണ്‍കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സാധിച്ചില്ല.
ഉത്തര്‍പ്രദേശില്‍ ബറേലി ബുദൗന്‍ സിവില്‍ ലൈന്‍ ഏരിയയില്‍ 2020ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പന്നാ ലാലിനെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.
കുഞ്ഞിന്റെ ലിംഗം അറിയാന്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതിയെയാണ് പന്ന ലാല്‍ അരിവാള്‍ ഉപയോഗിച്ച് ആക്രമിച്ചത്. അനിത ദേവിയാണ് ആക്രമണത്തിന് ഇരയായത്.
ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ആണ്‍കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. 2021ലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us