ഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് രണ്ട് രോഗികള്‍ മരിച്ചു. ആദ്യ സംഭവത്തില്‍ സെറിബ്രല്‍ പാള്‍സി (സിപി), അപസ്മാരം, ന്യുമോണിയ, സെപ്‌സിസ് എന്നിവയാല്‍ ബുദ്ധിമുട്ടുന്ന അഞ്ച് മാസം പ്രായമുള്ള ഒരു കുട്ടി മരിച്ചു.
കുട്ടിക്ക് ഇതിനകം തന്നെ ശ്വസന സംബന്ധമായ തകരാറുകള്‍ ഉണ്ടായിരുന്നു. രണ്ടാമത്തെ സംഭവത്തില്‍, 87 വയസ്സുള്ള ഒരു വൃദ്ധന്‍ മരിച്ചു. പ്രമേഹം, രക്താതിമര്‍ദ്ദം, ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ നിരവധി സങ്കീര്‍ണ്ണമായ രോഗങ്ങളാല്‍ അദ്ദേഹം വലയുകയായിരുന്നു.
അദ്ദേഹത്തിന് കടുത്ത അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം (എആര്‍ഡിഎസ്) ഉം കോവിഡും ബാധിച്ചിരുന്നു. ഇത് സെപ്‌സിസ്, സെപ്റ്റിക് ഷോക്ക് എന്നിവയിലേക്ക് നയിച്ചു.
ഇതിനകം ഡയാലിസിസിന് വിധേയനായിരുന്നു. അദ്ദേഹത്തിന്റെ നില വഷളാവുകയും ഒടുവില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു.