ഡല്‍ഹി: കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 769 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ, ചികിത്സയിലുള്ള രോഗികളുടെ എണ്ണം ആറായിരം കവിഞ്ഞു.
കന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച്, ഏറ്റവും കൂടുതല്‍ വൈറസ് ബാധിച്ച സംസ്ഥാനം കേരളമാണ്. തൊട്ടുപിന്നില്‍ ഗുജറാത്ത്, ബംഗാള്‍, ഡല്‍ഹി എന്നിവയാണ്.
കൊറോണ കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി കേന്ദ്രം 'മോക്ക് ഡ്രില്ലുകള്‍' നടത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഓക്‌സിജന്‍, വെന്റിലേറ്ററുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയുടെ ലഭ്യത ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്ത്യയില്‍ ചികിത്സയിലുള്ള കൊറോണ രോഗികളുടെ എണ്ണം 6,133 ആണെന്ന് മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആറ് പേര്‍ കൂടി മരിച്ചു.
ഔദ്യോഗിക വൃത്തങ്ങള്‍ പ്രകാരം, മിക്ക രോഗികള്‍ക്കും നേരിയ ലക്ഷണങ്ങളുണ്ടായിരുന്നു, വീട്ടില്‍ ചികിത്സയ്ക്ക് ശേഷം അവര്‍ സുഖം പ്രാപിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് കൊറോണ ബാധിച്ച് 65 പേര്‍ മരിച്ചു. മെയ് 22 വരെ രാജ്യത്ത് ചികിത്സയിലുള്ള രോഗികളുടെ എണ്ണം 257 ആയിരുന്നു.