ഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 324 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 6,815 ആയി ഉയർന്നു.
അതേസമയം, കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം 2,053 ആയി. ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നിലവിൽ രാജ്യത്ത് ആക്ടീവായ കോവിഡ് കേസുകളിൽ 30 ശതമാനം കേസുകളും കേരളത്തിലാണെന്നാണ് റിപ്പോർട്ട്. ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി എന്നിവിടങ്ങളാണ് തൊട്ടുപിന്നിൽ.