ബംഗളൂരു: ഉത്തര കന്നഡയില്‍ പശു മോഷണം നടത്തുന്നവരെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിടുമെന്ന് കര്‍ണാടക മന്ത്രി. ജില്ലയില്‍ പശു മോഷണ കേസുകള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.
ജില്ലയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ പശു മോഷണം നടത്തുന്നവരെ യാതൊരു മനഃസാക്ഷിക്കുത്തും കൂടാതെ വെടിവച്ചുകൊല്ലാന്‍ ഉത്തരവിടുമെന്ന് കര്‍ണാടക ഫിഷറീസ്, തുറമുഖ ഉള്‍നാടന്‍ ഗതാഗത മന്ത്രിയും ഉത്തര കന്നഡ ജില്ലാ മന്ത്രിയുമായ മങ്കല സുബ്ബ വൈദ്യ പറഞ്ഞു
ഞങ്ങള്‍ എല്ലാ ദിവസവും പശുവിന്‍ പാല്‍ കുടിക്കാറുണ്ട്. പശു ഞങ്ങള്‍ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും കാണുന്ന ഒരു മൃഗമാണ്.
പശുവിനെ മോഷ്ടിക്കുന്നത് അത് ആരായാലും, അവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്.
കാര്‍വാറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കില്‍ പ്രതികളെ വെടിവയ്ക്കാന്‍ ഞാന്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
മുന്‍ ബിജെപി ഭരണകാലത്ത് പശു മോഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും പശു വളര്‍ത്തുന്നവര്‍ വിഷമിക്കേണ്ടതില്ല. കോണ്‍ഗ്രസ് സര്‍ക്കാര്‍ പശുക്കളെയും അവയുടെ പരിപാലകരെയും സംരക്ഷിക്കുമെന്നും വൈദ്യ പറഞ്ഞു.