ഡല്‍ഹി: ക്ലാസ് മുറിയിലെ ചൂട് കുറയ്ക്കുന്നതിനുള്ള ഗവേഷണ പദ്ധതിയുടെ ഭാഗമെന്ന് അവകാശപ്പെട്ട് ക്ലാസ്മുറിയുടെ ചുവരില്‍ ചാണകം മെഴുകി കോളജ് പ്രിന്‍സിപ്പാള്‍. ഡല്‍ഹി സര്‍വകലാശാലയിലെ ലക്ഷ്മിഭായ് കോളജിലാണ് സംഭവം.
പ്രൊഫസര്‍ പ്രത്യുഷ് വത്സലയാണ് ജീവനക്കാരുടെ സഹായത്തോടെ ക്ലാസ്മുറിയുടെ ചുമരുകളില്‍ ചാണകം പൂശിയത്.
അതേസമയം, അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ പ്രിന്‍സിപ്പാള്‍ അനാവശ്യ കാര്യങ്ങള്‍ ചെയ്യുകയാണെന്നാണ് അധ്യാപകരടക്കം വിമര്‍ശിക്കുന്നത്.