ഡൽഹി: ഗാസ വംശഹത്യയില്‍ ഇസ്രയേലിനെതിരെ ഡിജിറ്റല്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സി പി ഐ എം പൊളിറ്റ് ബ്യൂറോ.
ഇന്ന് (ശനിയാഴ്ച) രാത്രി 9 മണി മുതല്‍ അര മണിക്കൂര്‍ നേരത്തേക്ക് ഫോണുകളും കമ്പ്യൂട്ടറുകളും പ്രവര്‍ത്തിപ്പിക്കരുത്.
സാമൂഹ്യമാധ്യമങ്ങളില്‍ സന്ദേശങ്ങളോ കമന്റുകളോ അയക്കരുത്. ഒരാഴ്ചത്തേക്കാണ് പ്രതിഷേധം. സൈലന്‍സ് ഫോര്‍ ഗാസയെ സ്വാഗതം ചെയ്യുന്നതായും പൊളിറ്റ് ബ്യൂറോ അറിയിച്ചു.