New Update
/sathyam/media/media_files/tNpkzfQ5tvGoSlZIUPNA.jpg)
ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം രുചിക്കേണ്ടി വന്നതിന് പിന്നാലെ സിപിഎം തിരുത്തല്‍ നടപടികള്‍ക്ക് ഒരുങ്ങുന്നു. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. കമ്യൂണിസ്റ്റ് ആശയങ്ങള്‍ തിരികെ പിടിച്ചാല്‍ ജനങ്ങള്‍ തിരിച്ചുവരുമെന്ന് കേന്ദ്രകമ്മിറ്റി വിലയിരുത്തി.
Advertisment
ജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിരോധം ഇല്ലാതാക്കണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചു. മത സാമുദായിക സംഘടനകള്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്നു. അടിസ്ഥാന ജനവിഭാഗങ്ങളും പാര്‍ട്ടിയില്‍ നിന്ന് അകന്നുവെന്നും യോഗം അഭിപ്രായപ്പെട്ടു.