കേരളത്തിലെ തോല്‍വി നിരാശജനകം; തിരുത്തിയേ പറ്റൂ; ലോക്‌സഭ തിരഞ്ഞെടുപ്പിലെ മോശം പ്രകടനത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിമര്‍ശനം; സംസ്ഥാന കമ്മിറ്റിയുടെ അവലോകനം തള്ളി

കേരളത്തിലെ ബി.ജെ.പിയുടെ പ്രകടനവും പാര്‍ട്ടിക്കെതിരായ ജനവികാരവും തിരിച്ചടിയിലേക്ക് നയിച്ചുവെന്നും യോഗം നിഗമനത്തിലെത്തി

New Update
cpm flag

ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലേറ്റ കനത്ത തിരിച്ചടിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ വിമർശനം. മുൻകാല തീരുമാനങ്ങൾ പലതും നടപ്പാക്കിയില്ലെന്നും തിരുത്തല്‍ നടപടി അനിവാര്യമെന്നും യോഗം വിലയിരുത്തി.

Advertisment

സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുപ്പ് അവലോകനം നടത്തിയത് മാർക്സിയൻ രീതിയിലല്ലെന്നും യോഗം വിമര്‍ശിച്ചു. കേരളത്തിലെ ബി.ജെ.പിയുടെ പ്രകടനവും പാര്‍ട്ടിക്കെതിരായ ജനവികാരവും തിരിച്ചടിയിലേക്ക് നയിച്ചുവെന്നും യോഗം നിഗമനത്തിലെത്തി. സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തൽ കേന്ദ്ര കമ്മിറ്റി തള്ളി. 

Advertisment