സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ. തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ചർച്ചയാകും

സ്വർണ്ണ കടത്ത് കേസിലെ അന്വേഷണത്തിന് ശേഷമുള്ള സംഭവ വികാസങ്ങളും പിബിയിൽ ഉയർന്നേക്കും.

New Update
CPM

ഡൽഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയിൽ തുടങ്ങും. കേരളത്തിലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ യോഗത്തിൽ ചർച്ചയാകും. 

Advertisment

പിഎം ശ്രീ വിവാദത്തിന് ശേഷം ആദ്യമായാണ് സിപിഎം പിബി കൂടുന്നത്. പിഎം ശ്രീ വിവാദത്തിൽ സിപിഐയുമായുള്ള തർക്കം പരിഹരിക്കാൻ സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയും ഇടപെട്ടിരുന്നു. 

ആ സാഹചര്യത്തിൽ ഇക്കാര്യം പിബിയിൽ ഉയർന്ന് വരാനാണ് സാധ്യത. സ്വർണ്ണ കടത്ത് കേസിലെ അന്വേഷണത്തിന് ശേഷമുള്ള സംഭവ വികാസങ്ങളും പിബിയിൽ ഉയർന്നേക്കും.

Advertisment