New Update
/sathyam/media/media_files/95NvGzgZ0HC3FVYUAyuM.jpg)
ലക്നൗ: ഉത്തർപ്രദേശിലെ കൗശമ്പിയിൽ 17 വയസ്സുകാരിയെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു. കൊല്ലപ്പെട്ട പ്രീതി ഇതര സമുദായത്തിൽ പെട്ട യുവാവുമായി പ്രണയത്തിലായിരുന്നു. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് യുവാവുമായി ഫോണിൽ സംസാരിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
Advertisment
യുവാവുമായി പെൺകുട്ടി സംസാരിച്ചതിൽ പ്രകോപിതരായ പിതാവും സഹോദരങ്ങളും കുട്ടിയെ ആക്രമിക്കുകയായിരുന്നു. പെൺകുട്ടി സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു. പെൺകുട്ടിയുടെ പിതാവിനെയും രണ്ട് സഹോദരങ്ങളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ കുറ്റം സമ്മതിച്ചു എന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us