New Update
/sathyam/media/post_banners/ocyOpmn7YRo6oyAxpf6A.jpg)
റാഞ്ചി: ജാർഖണ്ഡിലെ ചായ്ബാസയിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ സിആർപിഎഫ് ജവാന് വീരമൃത്യു. രണ്ട് ജവാൻമാർക്ക് പരിക്കേറ്റു.
Advertisment
ഗോയിൽകെര മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥർ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഉച്ചയ്ക്ക് 2.30നാണ് സംഭവമെന്ന് പോലീസ് സൂപ്രണ്ട് അശുതോഷ് ശേഖർ പറഞ്ഞു.
പരിക്കേറ്റ ജവാൻമാരെ വിമാനമാർഗം റാഞ്ചിയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും അശുതോഷ് പറഞ്ഞു.