/sathyam/media/media_files/PxSZb7lOKuQEp9aMaYkz.jpg)
ന്യൂ​ഡ​ൽ​ഹി: റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങാ​ൻ ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ​ക്ക് അ​മേ​രി​ക്ക 30 ദി​വ​സ​ത്തെ ഇ​ള​വ് അ​നു​വ​ദി​ച്ച​ത് മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​യ​ത​ന്ത്ര വി​ജ​യ​മെ​ന്ന് ബി​ജെ​പി.
പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ക​രു​ത്തു​റ്റ എ​ണ്ണ ന​യ​ത​ന്ത്ര​ത്തി​ന്‍റെ വി​ജ​യ​മാ​ണി​തെ​ന്ന് ബി​ജെ​പി അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ, അ​മേ​രി​ക്ക​യു​ടെ ഈ ​ന​ട​പ​ടി​യെ 'ബ്ലാ​ക്ക് മെ​യി​ലിം​ഗ്' എ​ന്ന് വി​ശേ​ഷി​പ്പി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് പ്ര​തി​ക​രി​ച്ച​ത്.
ഇ​റാ​നു​മാ​യു​ള്ള സം​ഘ​ർ​ഷം ആ​ഗോ​ള ഇ​ന്ധ​ന വി​പ​ണി​യെ ബാ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ട്രം​പ് ഭ​ര​ണ​കൂ​ടം ഇ​ന്ത്യ​യ്ക്ക് താ​ത്കാ​ലി​ക ഇ​ള​വ് ന​ൽ​കി​യ​ത്.
ക​ട​ലി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​നാ​ണ് നി​ല​വി​ൽ അ​നു​മ​തി. ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നാ​ണ് ഈ ​നീ​ക്ക​മെ​ന്ന് യു​എ​സ് ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സെ​ന്റ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.
ഇ​ന്ത്യ​യു​ടെ ത​ന്ത്ര​പ​ര​മാ​യ നി​ല​പാ​ടി​നു​ള്ള അം​ഗീ​കാ​ര​മാ​ണി​തെ​ന്ന് ബി​ജെ​പി വ​ക്താ​വ് പ്ര​ദീ​പ് ഭ​ണ്ഡാ​രി പ​റ​ഞ്ഞു. എ​ണ്ണ​ക്ഷാ​മം ഉ​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞ് നാ​ട്ടി​ൽ ഭീ​തി പ​ര​ത്താ​ൻ ശ്ര​മി​ച്ച രാ​ഹു​ൽ ഗാ​ന്ധി​ക്കും കോ​ൺ​ഗ്ര​സി​നും ഏ​റ്റ ക​ന​ത്ത പ്ര​ഹ​ര​മാ​ണി​തെ​ന്നും ബി​ജെ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us