ഡല്‍ഹി: ഇന്ത്യന്‍ നാവികസേന ശ്രീലങ്കന്‍ നാവികസേനയുമായി ഏകോപിപ്പിച്ച് നടത്തിയ ഓപ്പറേഷനില്‍ മത്സ്യബന്ധന ബോട്ടുകളില്‍ നിന്ന് 500 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ശ്രീലങ്കന്‍ നാവികസേനാ ഉദ്യോഗസ്ഥര്‍ പങ്കുവെച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഇന്ത്യന്‍ നാവികസേന അറബിക്കടലില്‍ വിപുലമായ തിരച്ചിലും നിരീക്ഷണവും ആരംഭിച്ചത്.
നൂതന ഇന്ത്യന്‍ നേവല്‍ ലോംഗ് റേഞ്ച് മാരിടൈം പട്രോള്‍ എയര്‍ക്രാഫ്റ്റ്, റിമോട്ട് പൈലറ്റഡ് എയര്‍ക്രാഫ്റ്റ്, ഒരു നാവിക കപ്പല് എന്നിവ ഗുരുഗ്രാമിലെ ഇന്‍ഫര്‍മേഷന്‍ ഫ്യൂഷന്‍ സെന്ററിന്റെ (ഇന്ത്യന്‍ ഓഷ്യന്‍ റീജിയന്‍) മാര്‍ഗനിര്‍ദേശപ്രകാരം വിന്യസിക്കപ്പെട്ടു.
ശ്രീലങ്കന്‍ നാവികസേനയുടെ തുടര്‍ച്ചയായ ഇന്‍പുട്ടുകളും ഇന്ത്യന്‍ നാവികസേന വിമാനത്തിന്റെ ആകാശ നിരീക്ഷണവും സംശയാസ്പദമായ രണ്ട് ബോട്ടുകള്‍ തിരിച്ചറിയുന്നതിലേക്ക് നയിച്ചു.
നവംബര്‍ 24, 25 തീയതികളില്‍ ഇന്ത്യന്‍ ടീം രണ്ട് ബോട്ടുകളും വിജയകരമായി തടഞ്ഞു, ഏകദേശം 500 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് പിടിച്ചെടുത്തു. ഓപ്പറേഷന്‍ ശക്തമാക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ ഒരു അധിക കപ്പലും വിന്യസിച്ചിട്ടുണ്ട്.