ബംഗാളിൽ 9 കോടിയുടെ വ്യാജനോട്ടുകൾ പിടിച്ചെടുത്തു, രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. നോട്ട് പ്രിന്റ് ചെയ്യുന്ന യന്ത്രം ഹോട്ടലിൽ കണ്ടെത്തി

സിറാജുദ്ദീന്‍ മൊല്ല, ദേബബ്രത ചക്രവര്‍ത്തി എന്നീ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സിറാജുദ്ദീനില്‍ നിന്ന് രണ്ട് ആധാര്‍ കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ട്.

New Update
Untitledkiraana

കൊല്‍ക്കത്ത: കൊല്‍ക്കത്തയോട് ചേര്‍ന്നുള്ള നോര്‍ത്ത് 24 പര്‍ഗാന ജില്ലയിലെ സന്ദേശ്ഖലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹോട്ടലില്‍ നിന്ന് 9 കോടി രൂപയുടെ വ്യാജ നോട്ടുകള്‍ പോലീസ് കണ്ടെടുത്തു. വ്യാജ നോട്ടുകളില്‍ ഭൂരിഭാഗവും 500 രൂപയുടെയാണ്.

Advertisment

സിറാജുദ്ദീന്‍ മൊല്ല, ദേബബ്രത ചക്രവര്‍ത്തി എന്നീ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സിറാജുദ്ദീനില്‍ നിന്ന് രണ്ട് ആധാര്‍ കാര്‍ഡുകളും കണ്ടെത്തിയിട്ടുണ്ട്.


ഒരു പ്രാദേശിക കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെയാണ് വ്യാജ നോട്ട് കണ്ടെത്തിയത്. നോട്ട് കണ്ട കടയുടമയ്ക്ക് സംശയം തോന്നി പോലീസില്‍ വിവരം അറിയിച്ചു.


തുടര്‍ന്ന് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു. ഹോട്ടല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ ബാഗുകളില്‍ നിറച്ച വ്യാജ നോട്ടുകളും കുറച്ച് നേപ്പാളി കറന്‍സിയും ഇരുവരില്‍ നിന്നും കണ്ടെടുത്തു. വ്യാജ നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള ഒരു യന്ത്രവും കണ്ടെത്തിയിട്ടുണ്ട്.

Advertisment