അ​ത്താ​ഴ​ത്തി​ന് പാ​വ​യ്ക്ക ക​റി ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്കം; മകൻ അമ്മയുടെ ജീവനെടുത്തു.  ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ജ​ഗ​ദീ​ഷ് സു​മി​ത്ര​യെ മർദ്ദിക്കുകയായിരുന്നു.

ക​റി വ​ച്ച​തി​നെ തു​ട​ർ​ന്ന് തു​ട​ങ്ങി​യ ത​ർ​ക്കം ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ജ​ഗ​ദീ​ഷ് സു​മി​ത്ര​യെ ച​വി​ട്ടു​ക​യും ഇ​ടി​ക്കു​ക​യും ചെ​യ്തു.

New Update
murder

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​രി​ൽ മ​ദ്യ​പി​ച്ചെ​ത്തി​യ യു​വാ​വ് അ​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി. 65 വ​യ​സു​കാ​രി​യാ​യ സു​മി​ത്ര​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

Advertisment

സം​ഭ​വ​ത്തി​ൽ മ​ക​ൻ ജ​ഗ​ദീ​ഷ് പെ​റ്റ്കു​ലെ (37) യെ ​പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സു​മി​ത്ര അ​ത്താ​ഴ​ത്തി​ന് പാ​വ​യ്ക്ക ക​റി ഉ​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്നു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. 

ക​റി വ​ച്ച​തി​നെ തു​ട​ർ​ന്ന് തു​ട​ങ്ങി​യ ത​ർ​ക്കം ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ജ​ഗ​ദീ​ഷ് സു​മി​ത്ര​യെ ച​വി​ട്ടു​ക​യും ഇ​ടി​ക്കു​ക​യും ചെ​യ്തു. ഇ​യാ​ളു​ടെ മ​ർ​ദ​ന​മേ​റ്റ സു​മി​ത്ര സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു
ത​ന്നെ മ​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ജ​ഗ​ദീ​ഷ് സ്ഥി​ര​മാ​യി മ​ദ്യ​പി​ക്കു​ന്ന​തി​നാ​ൽ ഭാ​ര്യ ര​ണ്ട് മാ​സം മു​ന്പ് വീ​ട് വി​ട്ട് പോ​യി​രു​ന്നു. തു​ട​ർ​ന്ന് അ​മ്മ​യ്ക്കൊ​പ്പ​മാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്.

കൊ​ല​പാ​ത​ക​ത്തെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​യു​ട​നെ സ​മീ​പ​വാ​സി​ക​ൾ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ചെ​യ്തു. 

മ​ര​ണ​കാ​ര​ണം കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​തി​നായി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

Advertisment