New Update
/sathyam/media/media_files/2026/01/01/customscamera-2026-01-01-22-47-53.jpg)
ഡൽഹി: അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ യാത്രക്കാരുമായി നേരിട്ട് ഇടപഴകുന്ന കസ്റ്റംസ് ഉദ്യോഗസ്ഥർ ബോഡി വേൺ കാമറ ധരിക്കണമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (CBIC) ഉത്തരവിട്ടു.
Advertisment
യാത്രക്കാരുമായുള്ള തർക്കങ്ങൾ ഒഴിവാക്കാനും അഴിമതി തടയാനും ഉദ്യോഗസ്ഥരുടെ പ്രവർത്തനം സുതാര്യമാക്കാനുമാണ് തീരുമാനം. റെഡ് ചാനലിൽ ഡ്യൂട്ടിയിലുള്ള ബാഗേജ് ക്ലിയറൻസ് ഉദ്യോഗസ്ഥർ യാത്രക്കാരുമായി ഇടപഴകുമ്പോൾ കാമറ ഓൺ ചെയ്ത് പരിശോധന പൂർത്തിയാകുന്നത് വരെ റെക്കോർഡിങ് തുടരണമെന്ന് നിർദേശമുണ്ട്.
വൈ-ഫൈ, ബ്ലൂടൂത്ത്, സിം സൗകര്യമില്ലാത്ത സ്റ്റാൻഡ്-എലോൺ കാമറകളായിരിക്കണം ഉപയോഗിക്കുക. റെക്കോർഡ് ചെയ്ത ദൃശ്യങ്ങൾ 90 ദിവസത്തേക്ക് സൂക്ഷിക്കണം. ബന്ധപ്പെട്ട ഡെപ്യൂട്ടി/അസിസ്റ്റന്റ് കമീഷണർക്കാണ് കാമറകളുടെ ചുമതല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us