കല്യാണ്‍ ബാനര്‍ജി ഉന്നയിച്ച ആരോപണം തികച്ചും അടിസ്ഥാനരഹിതം. ആരോപണം തെളിയിക്കുന്നതിനായി രാജ് ഭവന്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നില്‍ തുറന്നിരിക്കുന്നു. രാജ്ഭവനില്‍ ആയുധ ശേഖരം ഉണ്ടെന്ന ആരോപണത്തിനെതിരെ ബംഗാള്‍ ഗവര്‍ണര്‍

ഭരണഘടനാ സ്ഥാപനമായ രാജ്ഭവനെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കായി എം. പി.ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍

New Update
cv anandabose Untitled226.jpg

കൊല്‍ക്കത്ത: രാജ്ഭവനില്‍ ആയുധ ശേഖരം ഉണ്ടെന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം. പി. കല്യാണ്‍ ബാനര്‍ജിയുടെ വിവാദ പ്രസ്താവനയ്ക്കെതിരെ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി. വി. ആനന്ദബോസ് ശക്തമായ പ്രതികരണവുമായി രംഗത്ത്.

Advertisment

കല്യാണ്‍ ബാനര്‍ജി ഉന്നയിച്ച ആരോപണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ആരോപണം തെളിയിക്കുന്നതിനായി രാജ് ഭവന്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും എം. പി.യ്ക്കും പരിശോധനയ്ക്കായി തുറന്നിട്ടിട്ടുണ്ടെന്നും ഗവര്‍ണര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.


രാജ്ഭവനില്‍ ആര്‍ക്ക് വേണമെങ്കിലും പ്രവേശിച്ച് പരിശോധിക്കാമെന്നും, പരിശോധനയില്‍ ആയുധങ്ങള്‍ കണ്ടെത്താനാകാത്ത പക്ഷം കല്യാണ്‍ ബാനര്‍ജി പൊതുജനങ്ങളോട് മാപ്പ് പറയേണ്ടിവരുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ഭരണഘടനാ സ്ഥാപനമായ രാജ്ഭവനെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ക്കായി എം. പി.ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു.


രാജ്ഭവന്റെ സുരക്ഷ ചുമതല കൊല്‍ക്കത്ത പോലീസിനാണ്. എങ്ങനെ ഇത്തരത്തിലുള്ള ഒരു ഇസഡ്പ്ലസ് കാറ്റഗറിയിലുള്ള സ്ഥാപനത്തിലേക്ക് ആയുധങ്ങള്‍ കടന്നുവരാന്‍ സാധിച്ചതെന്ന കാര്യത്തില്‍ സംസ്ഥാന പോലീസാണ് വിശദീകരണം നല്‍കേണ്ടതെന്നും, ഇതുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തണമെന്നും ഗവര്‍ണറുടെ പ്രസ്താവനയില്‍ വ്യക്തമാക്കി.


ബിജെപി പ്രവര്‍ത്തകര്‍ തൃണമൂല്‍ നേതാക്കളെ ആക്രമിക്കുകയാണെന്നും, ബിജെപി കുറ്റവാളികള്‍ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യുന്നതിന് ബംഗാള്‍ രാജ്ഭവനിലാണെന്നും അവിടെ ആയുധങ്ങള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു കല്യാണ്‍ ബാനര്‍ജിയുടെ ആരോപണം. 

Advertisment