ഡല്‍ഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവായി രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുക്കുന്നതിനുള്ള പ്രമേയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി പാസാക്കി.
ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാഹുലിനോട് ഏകകണ്ഠമായി അഭ്യര്‍ത്ഥിച്ചതായി കെസി വേണുഗോപാല്‍ വ്യക്തമാക്കി.
പാര്‍ലമെന്റിനുള്ളില്‍ പ്രതിപക്ഷത്തിന് നേതൃത്വം നല്‍കാന്‍ ഏറ്റവും അനുയോജ്യന്‍ രാഹുലാണെന്നും കെസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ മാസം 17ന് പാര്‍ലമെന്റ് ചേരുന്നതിന് മുമ്പായി ഏതു മണ്ഡലം ഒഴിയണമെന്നത് സംബന്ധിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.
കോണ്‍ഗ്രസിന്റെ പുനരുജ്ജീവനത്തിന് തുടക്കമായെന്ന് പറഞ്ഞ വേണുഗോപാല്‍ സിഡബ്ല്യുസിയിലെ അന്തരീക്ഷം നാല് മാസം മുമ്പുണ്ടായിരുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണെന്നും പറഞ്ഞു.