ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന്റെ പേരില്‍ വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ് വ്യാപകം. തട്ടിപ്പില്‍ വഞ്ചിതരാകരുതെന്ന് രാജ്ഭവന്റെ മുന്നറിയിപ്പ്

New Update
s

ഡൽഹി: ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി വി ആനന്ദബോസിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ട് ചമച്ച് ഓണ്‍ലൈന്‍ വഴി വ്യാജപേരുകളിലും ചിലര്‍ വ്യാജ ഓഫറുകള്‍ നല്‍കിയും പണം തട്ടാന്‍ ശ്രമിക്കുന്നുവെന്ന് തുടരെ പരാതികള്‍ ലഭിക്കുന്നതായി രാജ്ഭവന്‍ അറിയിച്ചു. 

Advertisment

ഈ തട്ടിപ്പില്‍ വഞ്ചിതരാകരുതെന്നും അത്തരത്തില്‍ ആരെങ്കിലും സമീപിച്ചാല്‍ അപ്പോള്‍ തന്നെ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും രാജ്ഭവന്‍ വക്താവ് അറിയിച്ചു.


പല പേരിലും ചില വ്യാജന്മാര്‍ ബംഗാള്‍ ഗവര്‍ണറുമായി ബന്ധമുള്ള പലരെയും ഫോണില്‍ വിളിച്ചും നേരിട്ടും തട്ടിപ്പിന് ശ്രമിക്കുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. 


പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഇടക്കാലത്ത് അതിന് വിരാമമുണ്ടായെങ്കിലും വീണ്ടും പരാതി ഉയര്‍ന്നുവരുണ്ട്. ഇക്കാര്യത്തിലും അഭ്യുദയകാംക്ഷികള്‍ ജാഗ്രത പാലിക്കണമെന്ന് രാജ്ഭവന്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.