പുതുച്ചേരി: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ആഴത്തിലുള്ള ന്യൂനമര്‍ദം തുടക്കത്തില്‍ ഫെംഗല്‍ ചുഴലിക്കാറ്റിനെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയെങ്കിലും നിലവില്‍ ഒരു ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
എന്നാല്‍ ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ ഈ ന്യൂനമര്‍ദം ചുഴലിക്കാറ്റായി ശക്തിപ്പെടുമെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സൂചിപ്പിക്കുന്നു.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം നവംബര്‍ 30ന് രാവിലെ വടക്കന്‍ തമിഴ്നാട്-പുതുച്ചേരി തീരത്ത് കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയില്‍ പുതുച്ചേരിക്ക് സമീപം കടക്കുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.
മണിക്കൂറില്‍ 55 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാം. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും തീരപ്രദേശങ്ങളില്‍ ഇതിനകം ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാല്‍ താമസക്കാരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.