/sathyam/media/media_files/lL7l25RwFsOJjGme3Unl.jpg)
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് തീരങ്ങളില്‍ ആഞ്ഞടിച്ച റെമല്‍ ചുഴലിക്കാറ്റ് ദുര്‍ബലമായതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് ചൊവ്വാഴ്ച അറിയിച്ചു. എന്നാല്‍ ചുഴലിക്കാറ്റിന്റെ ആഘാതം ഇതുവരെ അവസാനിച്ചിട്ടില്ല. ബാധിത പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്കും വസ്തുവകകള്‍ക്കും വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.
റെമല്‍ ചുഴലിക്കാറ്റ് കിഴക്കോട്ട് നീങ്ങുകയും അടുത്ത 12 മണിക്കൂറിനുള്ളില്‍ ശക്തി കുറയുകയും ചെയ്യും. അതേസമയം, കൊല്‍ക്കത്ത ഉള്‍പ്പെടെയുള്ള പശ്ചിമ ബംഗാളിന്റെ ചില ഭാഗങ്ങളില്‍ നാളെ വരെ കനത്ത മഴ തുടരും.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് റമാല്‍ ചുഴലിക്കാറ്റ് കരതൊട്ടത്. ഇന്ത്യയിലെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ മോംഗ്ലയ്ക്ക് സമീപമുള്ള ഖേപുപാറയ്ക്കും ഇടയിലുള്ള തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റും കനത്ത മഴയുമാണ് ഉണ്ടായത്. ഞായറാഴ്ച രാത്രി കരയില്‍ എത്തിയ ചുഴലിക്കാറ്റ് അതിര്‍ത്തിയുടെ ഇരുവശങ്ങളിലും കനത്ത നാശം വിതച്ചു.
കൊല്‍ക്കത്തയില്‍ ഒരാളും സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ രണ്ട് സ്ത്രീകളും നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ പാനിഹാട്ടിയില്‍ ഒരാളും, പുര്‍ബ മേദിനിപൂരിലെ മെമാരിയില്‍ അച്ഛനും മകനും ഉള്‍പ്പെടെ കുറഞ്ഞത് ആറ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us