Advertisment

സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു; 3 കുട്ടികൾ ഉൾപ്പെടെ 4 പേർ മരിച്ചു

New Update
Cylinder Blast Death

ഡല്‍ഹി: വീട്ടിലെ പാചക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു. ശനിയാഴ്ച ഉത്തർപ്രദേശിലെ ഡിയോറിയ ജില്ലയിൽ ദുമ്രി ഗ്രാമത്തിലാണ് സംഭവം.

സിലിണ്ടർ പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തി നശിച്ചു. സംഭവസ്ഥലത്ത് പോലീസും ഫോറൻസിക് ഉദ്യോഗസ്ഥരും എത്തി പരിശോധന തുടരുകയാണ്. കൂടുതൽ വിശദാംശങ്ങൾ വിശദ പരിശോധനയ്ക്ക് ശേഷം പുറത്തുവിടുമെന്നും പോലീസ് വ്യക്തമാക്കി. 

Advertisment