ഭാഷ ബന്ധത്തിന് ഒരു തടസ്സമാകേണ്ടതില്ല - വിടവുകൾ നികത്താൻ അല്പം ദയ മാത്രം മതി. കേന്ദ്രവും തമിഴ്‌നാടും തമ്മിലുള്ള തർക്കം തുടരുന്നതിനിടെ ഇന്ത്യയിലെ ഭാഷാ വിഭജനത്തെക്കുറിച്ചുള്ള ഡയറി മിൽക്കിൻ്റെ പുതിയ പരസ്യം വൈറലാകുന്നു

അവരുടെ അസ്വസ്ഥത ശ്രദ്ധിച്ച ഒരു സ്ത്രീ, അവരെയും ഉള്‍പ്പെടുത്താന്‍ സംസാരം തന്റേതായ രീതിയില്‍ ഇംഗ്ലീഷിലേക്ക് മാറുന്നു

New Update
dairy milk

ഡല്‍ഹി: കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെ കാഡ്ബറി ഡയറി മില്‍ക്ക് ഇന്ത്യയുടെ പുതിയ പരസ്യ ക്യാമ്പേയ്ന്‍ ശ്രദ്ധേയമാകുന്നു. ലളിതവും എന്നാല്‍ ചിന്തനീയവുമായ ഒരു സന്ദേശത്തിലൂടെ രാജ്യത്തെ ഭാഷാ വിഭജനം അഭിസംബോധന ചെയ്യുന്നതാണ് വീഡിയോ.

Advertisment

ഹിന്ദി സംസാരിക്കുന്ന ഒരു കൂട്ടം സ്ത്രീകളോടൊപ്പം ചെന്നൈയില്‍ നിന്നുള്ള ഒരു പുതിയ അയല്‍ക്കാരി ചേരുന്നതും ആണ് പരസ്യത്തില്‍ പറയുന്നത്. ഹിന്ദിയില്‍ പരിമിതമായ അറിവുള്ളതിനാല്‍, തുടക്കത്തില്‍ സംഭാഷണം തുടരാന്‍ അവള്‍ പാടുപെടുകയും ചെയ്യുന്നു.


എന്നിരുന്നാലും, അവരുടെ അസ്വസ്ഥത ശ്രദ്ധിച്ച ഒരു സ്ത്രീ, അവരെയും ഉള്‍പ്പെടുത്താന്‍ സംസാരം തന്റേതായ രീതിയില്‍ ഇംഗ്ലീഷിലേക്ക് മാറുന്നു. സംഭാഷണം പുരോഗമിക്കുമ്പോള്‍ പുതിയ അയല്‍ക്കാരിക്ക് ആശ്വാസമാവുകയും ചെയ്യുന്നു.

സംസ്ഥാനത്ത് ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ഡിഎംകെ സര്‍ക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര മന്ത്രിമാര്‍ ഈ ആരോപണം ആവര്‍ത്തിച്ച് നിരാകരിച്ചു. വാസ്തവത്തില്‍, 1960-കള്‍ മുതല്‍ തമിഴ്നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാണ് ഭാഷാ വിഭജനം.