ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനം അടുത്ത ആഴ്ച. ആഘോഷ വേളയില്‍ ദലൈലാമ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്ന് സൂചന

1959-ലെ ടിബറ്റിലെ പരാജയപ്പെട്ട കലാപത്തിന് ശേഷം ദലൈലാമ ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി എത്തിയിരുന്നു. 1989-ല്‍ അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചു

New Update
Untitledhvyrn

ധര്‍മ്മശാല: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ അടുത്ത ആഴ്ച തന്റെ 90-ാം ജന്മദിനം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.

Advertisment

ജൂലൈ 6-നാണ് ധര്‍മ്മശാലയിലെ മക്ലിയോഡ്ഗഞ്ചില്‍ ദലൈലാമയുടെ ജന്മദിനം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കപ്പെടുന്നത്. ഈ ആഘോഷ വേളയില്‍ ദലൈലാമ തന്റെ പിന്‍ഗാമിയെ പ്രഖ്യാപിക്കാനിടയുണ്ടെന്നാണ് സൂചന. അതിനാല്‍ ചൈനയും ഇന്ത്യയും ഈ പരിപാടിയിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്.


കേന്ദ്ര ടിബറ്റന്‍ ഭരണകൂടത്തിലെ (സിടിഎ) ചില പ്രമുഖരും, തിരഞ്ഞെടുപ്പ് മേധാവി പെന്‍പ സെറിംഗ്, ഡെപ്യൂട്ടി ചെയര്‍മാന്‍ ഡോള്‍മ സെറിംഗ് എന്നിവരും ദലൈലാമയുടെ പിന്‍ഗാമി പ്രഖ്യാപന സാധ്യതയെക്കുറിച്ച് സൂചനകള്‍ നല്‍കിയിട്ടുണ്ട്. 

മക്ലിയോഡ്ഗഞ്ച് ടിബറ്റന്‍ സര്‍ക്കാരിന്റെ ആസ്ഥാനമായതിനാല്‍ ഈ ആഘോഷങ്ങള്‍ക്കു പ്രത്യേക പ്രാധാന്യമുണ്ട്. ജൂലൈ 2 മുതല്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ മൂന്ന് ദിവസം നീണ്ടുനില്‍ക്കും, ടിബറ്റന്‍ ബുദ്ധമത നേതാക്കളുടെ സാന്നിധ്യത്തില്‍ ധര്‍മ്മശാലയില്‍ വലിയ ഒത്തുചേരലും നടക്കും.

ടിബറ്റന്‍ കലണ്ടര്‍ പ്രകാരം, ദലൈലാമയ്ക്ക് ജൂലൈ 1-ന് തന്നെ 90 വയസ്സ് തികയുന്നുവെന്നും, എന്നാല്‍ ഔദ്യോഗിക ആഘോഷങ്ങള്‍ ജൂലൈ 6-നാണെന്നും ടിബറ്റന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.


ദലൈലാമ തന്റെ 'വോയ്സ് ഫോര്‍ വോയ്സ്ലെസ്' എന്ന പുസ്തകത്തില്‍ തന്റെ പിന്‍ഗാമി ചൈനയ്ക്ക് പുറത്തു ജനിക്കുമെന്നും അതിനു ഏറ്റവും സാധ്യതയുള്ള രാജ്യം ഇന്ത്യയാണെന്നും വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 


1959-ലെ ടിബറ്റിലെ പരാജയപ്പെട്ട കലാപത്തിന് ശേഷം ദലൈലാമ ഇന്ത്യയില്‍ അഭയാര്‍ത്ഥിയായി എത്തിയിരുന്നു. 1989-ല്‍ അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചു. അദ്ദേഹത്തിന്റെ പിന്‍ഗാമി പ്രഖ്യാപനം ചൈനയെ കൂടുതല്‍ ആശങ്കയിലാക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.

Advertisment