ദലൈലാമയ്ക്ക് പുറമെ മറ്റാർക്കും തൻ്റെ പിൻഗാമിയെ തീരുമാനിക്കാൻ കഴിയില്ല: ചൈനയ്ക്കെതിരെ ഇന്ത്യ

2011 സെപ്റ്റംബര്‍ 24-ലെ ഔദ്യോഗിക പ്രസ്താവനയില്‍ ഈ പ്രക്രിയ വ്യക്തമാക്കിയിട്ടുണ്ടെന്നും ദലൈലാമയുടെ ഓഫീസ് ബുധനാഴ്ച അറിയിച്ചു

New Update
Untitledmali

ഡല്‍ഹി: ദലൈലാമയുടെ പുനര്‍ജന്മം ബീജിംഗ് അംഗീകരിക്കണമെന്ന ചൈനയുടെ ആവശ്യം ഇന്ത്യ തള്ളി. ടിബറ്റന്‍ ആത്മീയ നേതാവിന്റെ പിന്‍ഗാമിയെ തീരുമാനിക്കാനുള്ള അധികാരം ദലൈലാമയ്ക്ക് മാത്രമാണെന്ന് ഇന്ത്യ വ്യാഴാഴ്ച വ്യക്തമാക്കി.

Advertisment

'ദലൈലാമയുടെ നിലപാട് ടിബറ്റുകാര്‍ക്കും ലോകമെമ്പാടുമുള്ള അദ്ദേഹത്തിന്റെ അനുയായികള്‍ക്കും അതീവ പ്രധാന്യമുള്ളതാണ്. അദ്ദേഹത്തിന്റെ പിന്‍ഗാമിയെ തീരുമാനിക്കാനുള്ള അവകാശം ദലൈലാമയില്‍ മാത്രമാണ് നിക്ഷിപ്തമായിരിക്കുന്നത്,' എന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജു പ്രസ്താവനയില്‍ വ്യക്തമാക്കി.


ദലൈലാമയുടെ 90-ാം ജന്മദിനാഘോഷ പരിപാടികളില്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായി കിരണ്‍ റിജിജുവും, ജനതാദള്‍ (യുണൈറ്റഡ്) നേതാവ് ലല്ലന്‍ സിങ്ങും ധര്‍മ്മശാലയില്‍ പങ്കെടുത്തു. 'ഇത് പൂര്‍ണ്ണമായും മതപരമായ ഒരു ചടങ്ങാണ്,' എന്നും റിജിജു കൂട്ടിച്ചേര്‍ത്തു.

ദലൈലാമയുടെ ഔദ്യോഗിക ഓഫീസ് ഗാഡെന്‍ ഫോഡ്രാങ് ട്രസ്റ്റിന് മാത്രമേ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുള്ള അധികാരമുണ്ടാവൂ എന്നും, 2011 സെപ്റ്റംബര്‍ 24-ലെ ഔദ്യോഗിക പ്രസ്താവനയില്‍ ഈ പ്രക്രിയ വ്യക്തമാക്കിയിട്ടുണ്ടെന്നും ദലൈലാമയുടെ ഓഫീസ് ബുധനാഴ്ച അറിയിച്ചു.

ദലൈലാമയുടെ 600 വര്‍ഷം പഴക്കമുള്ള സ്ഥാപനത്തിന്റെ തുടര്‍ച്ചയും, 15-ാമത് ദലൈലാമയെ തിരഞ്ഞെടുക്കാനുള്ള അധികാരവും ട്രസ്റ്റിനാണെന്ന് നാടുകടത്തപ്പെട്ട ടിബറ്റന്‍ ആത്മീയ നേതാവ് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു.

Advertisment