'അടുത്ത ദലൈലാമ ചൈനയിൽ നിന്നല്ല, സ്വതന്ത്രവും ജനാധിപത്യപരവുമായ ഒരു രാജ്യത്ത് നിന്നായിരിക്കും. ദലൈലാമയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ മരണശേഷം ആണെന്ന് അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു

സംസ്ഥാനത്ത് 26 പ്രധാന ഗോത്രങ്ങളും 100-ലധികം ഉപഗോത്രങ്ങളും വിവിധ ഭാഷകളും ഉപഭാഷകളും സംസാരിക്കുന്നുണ്ടെന്നും, എല്ലാവരെയും ബന്ധിപ്പിക്കുന്നതാണ് ഹിന്ദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

New Update
Untitled4canada

ഡല്‍ഹി: അടുത്ത ദലൈലാമ സ്വതന്ത്രവും ജനാധിപത്യപരവുമായ രാജ്യത്ത് നിന്നായിരിക്കുമെന്നും അതൊരിക്കലും ചൈനയില്‍ നിന്നായിരിക്കില്ലെന്നും അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി.

Advertisment

ദലൈലാമയുടെ മരണശേഷം മാത്രമേ അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കുന്ന പ്രക്രിയ ആരംഭിക്കൂ എന്നും, നിലവിലെ 14-ാമത് ദലൈലാമക്ക് 40 വര്‍ഷം കൂടി ജീവിക്കണമെന്ന പ്രത്യാശയും അദ്ദേഹം പ്രകടിപ്പിച്ചു.


ദലൈലാമ ഇപ്പോഴും വളരെ ആരോഗ്യവാനാണെന്നും, 90-ാം ജന്മദിനാഘോഷത്തില്‍ അദ്ദേഹം താന്‍ 130 വയസ്സുവരെയും ജീവിക്കുമെന്ന് പറഞ്ഞതായും ഖണ്ഡു പറഞ്ഞു.


'അദ്ദേഹം 130 വയസ്സുവരെയും ജീവിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,' എന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

അടുത്ത ദലൈലാമയെ തിരഞ്ഞെടുക്കാനുള്ള എല്ലാ നിയമങ്ങളും പ്രക്രിയകളും നിശ്ചയിച്ചിട്ടുണ്ടെന്നും, ഇപ്പോള്‍ അതിനെക്കുറിച്ച് ഊഹാപോഹങ്ങള്‍ നടത്തുന്നത് അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത ദലൈലാമ സ്വതന്ത്ര ലോകത്തായിരിക്കും ജനിക്കുക എന്നത് ദലൈലാമയുടെ മുന്‍പ് നല്‍കിയ അഭിമുഖങ്ങളില്‍ നിന്ന് വ്യക്തതയുള്ളതാണെന്നും, ഗാഡെന്‍ ഫോഡ്രാങ് ട്രസ്റ്റ് അടുത്ത ദലൈലാമയെ കണ്ടെത്താനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും ഖണ്ഡു പറഞ്ഞു.

തന്റെ സംസ്ഥാനത്തിന്റെ ഏകീകരണ ഭാഷ ഹിന്ദിയാണെന്നും ഖണ്ഡു വ്യക്തമാക്കി. അരുണാചല്‍ പ്രദേശില്‍ വിദ്യാഭ്യാസം ആരംഭിച്ച കാലം മുതല്‍ ഹിന്ദി പാഠ്യപദ്ധതിയുടെ ഭാഗമാണെന്നും, ഹിന്ദി പഠിക്കുന്നതില്‍ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്ത് 26 പ്രധാന ഗോത്രങ്ങളും 100-ലധികം ഉപഗോത്രങ്ങളും വിവിധ ഭാഷകളും ഉപഭാഷകളും സംസാരിക്കുന്നുണ്ടെന്നും, എല്ലാവരെയും ബന്ധിപ്പിക്കുന്നതാണ് ഹിന്ദിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


'ഞാന്‍ എന്റെ ഭാഷയില്‍ സംസാരിച്ചാല്‍ മറ്റ് ഗോത്രക്കാര്‍ക്ക് മനസ്സിലാകില്ല. അതുകൊണ്ടാണ് എല്ലാവരും ഹിന്ദി സംസാരിക്കുന്നത്. വ്യാകരണ പിശകുകള്‍ ഉണ്ടാകാം, പക്ഷേ ഗ്രാമങ്ങളില്‍ പോലും എല്ലാവരും ഹിന്ദി സംസാരിക്കും. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നിയമസഭയിലും ഹിന്ദി ഉപയോഗിക്കുന്നു,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment