അയോധ്യയില്‍ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മൃതദേഹത്തിന്റെ അവസ്ഥ കണ്ട് സഹോദരിയും മറ്റ് രണ്ട് സ്ത്രീകളും ബോധരഹിതരായി വീണതായി നാട്ടുകാര്‍

മൃതദേഹത്തിന്റെ ഭയാനകമായ അവസ്ഥ കണ്ട് സഹോദരിയും മറ്റ് രണ്ട് സ്ത്രീകളും ബോധരഹിതരായി വീണതായി നാട്ടുകാര്‍ പറഞ്ഞു

New Update
police Untitledplan

അയോധ്യ:  അയോധ്യയില്‍ വാരാന്ത്യത്തില്‍ ഒരു കനാലിനടുത്ത് ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. നഗ്‌നമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Advertisment

ജനുവരി 27 മുതല്‍ 22 കാരിയായ സ്ത്രീയെ കാണാതായിരുന്നു. യുവതി കൊല്ലപ്പെട്ടതാണെന്നും ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളും ഒടിവുകളും ഉണ്ടായിരുന്നുവെന്നും കണ്ണുകളും നഷ്ടപ്പെട്ടിരുന്നുവെന്നും അവരുടെ കുടുംബം അവകാശപ്പെട്ടു


പെണ്‍കുട്ടിയെ കാണാനില്ലെന്ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് കുടുംബം തിരച്ചില്‍ ആരംഭിച്ചു. ശനിയാഴ്ച പെണ്‍കുട്ടിയുടെ സഹോദരീഭര്‍ത്താവാണ് ഗ്രാമത്തില്‍ നിന്ന് ഏകദേശം 500 മീറ്റര്‍ അകലെയുള്ള കനാലിന് സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.


മൃതദേഹത്തിന്റെ ഭയാനകമായ അവസ്ഥ കണ്ട് സഹോദരിയും മറ്റ് രണ്ട് സ്ത്രീകളും ബോധരഹിതരായി വീണതായി നാട്ടുകാര്‍ പറഞ്ഞു


മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വന്നാലുടന്‍ മരണകാരണം വ്യക്തമാകുമെന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

 

Advertisment