/sathyam/media/media_files/2025/02/13/1x7cBqaWTHjV7BzLVuye.jpg)
ചെന്നൈ: തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ മേലപിടാവൂരിന് സമീപം ഉയര്‍ന്ന ജാതിക്കാര്‍ നടത്തിയ ആക്രമണത്തില്‍ ദളിത് വിദ്യാര്‍ത്ഥിയ്ക്ക് ഗുരുതര പരിക്ക്. വിദ്യാര്‍ത്ഥിയെ ക്രൂരമായി ആക്രമിക്കുകയും കൈകള്‍ വെട്ടിമാറ്റുകയും ചെയ്തു.
ബുധനാഴ്ച അമ്മാവന്റെ മോട്ടോര്‍ സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ഒരു സര്‍ക്കാര്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ അയ്യാസാമി ആക്രമിക്കപ്പെട്ടത്
ആക്രമണം നടത്തുന്നതിന് മുമ്പ് അക്രമികള്‍ ജാതി അധിക്ഷേപം നടത്തിയതായി അയ്യാസാമിയുടെ അമ്മ പറഞ്ഞു. ആക്രമണം കണ്ട ഗ്രാമവാസികള്‍ ഓടിയെത്തി യുവാവിനെ മധുര രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊതുസ്ഥലത്ത് അശ്ലീല ഗാനങ്ങള്‍ പാടുക, അശ്ലീല വാക്കുകള്‍ ഉച്ചരിക്കുക, തെറ്റായ രീതിയില്‍ തടഞ്ഞുവയ്ക്കുക, ഗുരുതരമായി പരിക്കേല്‍പ്പിക്കുക, ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 294(ബി), 126, 118(1), 351(3) എന്നീ വകുപ്പുകള്‍ പ്രകാരമാണ് സിപ്‌കോട്ട് പോലീസ് കേസെടുത്തിരിക്കുന്നത്. പട്ടികജാതി-പട്ടികവര്‍ഗ അതിക്രമങ്ങള്‍ തടയല്‍ നിയമത്തിലെ 3(1)(ആര്‍), 3(1)(എസ്) എന്നീ വകുപ്പുകള്‍ പ്രകാരവും കേസെടുത്തു.
വിനോദ്, ആദി ഈശ്വരന്‍, വല്ലരസു എന്നീ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു, കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us