അപമാനത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ ബ്രാഹ്‌മണരുടെ കാലുകള്‍ കഴുകിയ വെള്ളം ഒബിസി യുവാവിനെ കുടിപ്പിച്ചു

പര്‍ഷോത്തം കുശ്വാഹയും അന്നു പാണ്ഡെയും താമസിക്കുന്ന സതാരിയ ഗ്രാമം മദ്യനിരോധനം പ്രഖ്യാപിച്ചിരുന്നു.

New Update
Untitled

ഭോപ്പാല്‍: മധ്യപ്രദേശിലെ ദാമോ ജില്ലയില്‍ യുവാവിനെ ബ്രാഹ്‌മണനെ 'അപമാനിച്ചതിന്' ശിക്ഷയായി കാലുകള്‍ കഴുകി വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു. 

Advertisment

വിവിധ സമുദായങ്ങള്‍ തമ്മിലുള്ള ഐക്യത്തിന് ഭംഗം വരുത്തുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ടതുള്‍പ്പെടെ നിരവധി വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുശ്വാഹ സമുദായത്തിലെ ഒരാള്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ എഫ്ഐആര്‍. 


പിന്നാക്ക വിഭാഗ (ഒബിസി) സമുദായത്തില്‍പ്പെട്ട പര്‍ഷോത്തം കുശ്വാഹയെ ഗ്രാമവാസികളുടെ മുന്നില്‍ വെച്ച് അന്നു പാണ്ഡെ എന്ന ബ്രാഹ്‌മണന്റെ കാലുകള്‍ കഴുകി വെള്ളം കുടിപ്പിച്ചു. 5,100 രൂപ പിഴയും ബ്രാഹ്‌മണ സമൂഹത്തോട് മാപ്പ് പറയേണ്ടതായും വന്നു.

പര്‍ഷോത്തം കുശ്വാഹയും അന്നു പാണ്ഡെയും താമസിക്കുന്ന സതാരിയ ഗ്രാമം മദ്യനിരോധനം പ്രഖ്യാപിച്ചിരുന്നു.


ഇതൊക്കെയാണെങ്കിലും, അന്നു പാണ്ഡെ മദ്യം വില്‍ക്കുന്നത് തുടര്‍ന്നു. പിടിക്കപ്പെട്ടപ്പോള്‍, ഗ്രാമവാസികള്‍ അദ്ദേഹത്തെ ശിക്ഷിച്ചു, പരസ്യമായി ക്ഷമാപണം നടത്താനും 2,100 രൂപ പിഴ അടയ്ക്കാനും നിര്‍ബന്ധിച്ചു. പാണ്ഡെ ഈ പ്രമേയം അംഗീകരിച്ചു.


എന്നാല്‍ പര്‍ഷോത്തം അന്നു പാണ്ഡെ ഷൂ മാല ധരിച്ചിരിക്കുന്ന ഒരു എഐ  ചിത്രം സൃഷ്ടിച്ച് പങ്കുവെച്ചു. മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്‌തെങ്കിലും, ചിലര്‍ ഈ പ്രവൃത്തിയെ ബ്രാഹ്‌മണ സമൂഹത്തോടുള്ള അപമാനമായി കണ്ടു. തുര്‍ന്ന് യുവാവിനെ ശിക്ഷയായി ബ്രാഹ്‌മണനെ 'അപമാനിച്ചതിന്' കാലുകള്‍ കഴുകി വെള്ളം കുടിക്കാന്‍ നിര്‍ബന്ധിച്ചു. 

Advertisment