/sathyam/media/media_files/2025/09/10/untitled-2025-09-10-11-26-36.jpg)
ഡല്‍ഹി: ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, ജാര്‍ഖണ്ഡ് എടിഎസ്, റാഞ്ചി പോലീസ് എന്നിവര്‍ സംയുക്തമായി രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തു. സംശയിക്കപ്പെടുന്ന തീവ്രവാദികളില്‍ ഒരാളെ ഡല്‍ഹിയില്‍ നിന്നും മറ്റൊരാളെ റാഞ്ചിയിലെ ഇസ്ലാംനഗറില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.
റാഞ്ചിയില്‍ നിന്ന് ഐസിസ് ഭീകരനെന്ന് സംശയിക്കുന്ന അഷര്‍ ഡാനിഷിനെ അറസ്റ്റ് ചെയ്തതായി അറിയിച്ചു. ബൊക്കാറോ ജില്ലയിലെ പെറ്റ്വാര്‍ സ്വദേശിയാണ് അഷര്‍ ഡാനിഷ്. ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി സ്പെഷ്യല്‍ പോലീസ് സംഘം ഇയാളെ തിരഞ്ഞു വരികയായിരുന്നു. അറസ്റ്റിലായ ഭീകരനെ ചോദ്യം ചെയ്തുവരികയാണ്.
ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിന്റെ വലിയൊരു നടപടിയാണിത്. രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളില്‍ ആറ് തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഇവരില്‍ റാഞ്ചിയില്‍ നിന്നുള്ള ഡാനിഷും ഡല്‍ഹിയില്‍ നിന്നുള്ള അഫ്താബും അറസ്റ്റിലായി. മുംബൈയില്‍ താമസിക്കുന്ന അഫ്താബ് ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റിലായത്.