അതിശക്ത മഴ ഡാർജിലിംഗ് ഇരുമ്പ് പാലം ഒലിച്ച് പോയി. പശ്ചിമ ബംഗാളില്‍ ഏഴ് മരണം

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ബാലസൺ നദിക്ക് കുറുകെയുണ്ടായിരുന്ന ഇരുമ്പ് പാലം ഒഴുക്കിപ്പോകുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

New Update
photos(542)

ഡാർജിലിംഗ്: കഴിഞ്ഞ ദിവസങ്ങളിൽ പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ പെയ്ത് അതിശക്ത മഴയ്ക്ക് പിന്നാലെ ഉണ്ടായ മണ്ണിടിച്ചിലില്‍ ബാലസൺ നദിക്ക് കുറുകെയുണ്ടായിരുന്ന ഇരുമ്പ് പാലം ഒലിച്ച് പോയി. 

Advertisment

സിലിഗുരിയെയും മിരിക്കിനെയും ഡാർജിലിംഗുമായി ബന്ധിപ്പിക്കുന്ന ഇരുമ്പ് പാലമാണ് ഒലിച്ച് പോയത്. ഇതോടെ ഈ പ്രദേശങ്ങൾ ഒറ്റപ്പെട്ടു.

കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ബാലസൺ നദിക്ക് കുറുകെയുണ്ടായിരുന്ന ഇരുമ്പ് പാലം ഒഴുക്കിപ്പോകുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

മിറിക്കിലെ ദുധിയ ഇരുമ്പ് പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് നദിയിലേക്ക് വീഴുന്നതും നദി കലങ്ങി മറിഞ്ഞ് ഒഴുകുന്നതും വീഡിയോയില്‍ കാണാം. ഒപ്പം നദീ തീരത്തെ കെട്ടിടങ്ങളില്‍ ചിലതും നദിയിലേക്ക് തക‍ർന്ന് വീഴുന്നു.

 'വടക്കൻ ബംഗാളിൽ കനത്ത മഴയെത്തുടർന്ന് ദുധിയ ഇരുമ്പ് പാലത്തിന്‍റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് പശ്ചിമ ബംഗാൾ സിലിഗുരി-ഡാർജിലിംഗ് എസ്എച്ച് -12 റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു' വീഡിയോ പങ്കുവച്ച് കൊണ്ട് എഎൻഐ കുറിച്ചു.

Advertisment