ഡൽഹി: അധോലോക മാഫിയ നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ ചിത്രം എക്‌സില്‍ അപ്പ്‌ലോഡ് ചെയ്ത യുവാവിനെതിരെ കേസെടുത്ത് പൊലീസ്. വെള്ളിയാഴ്ചയാണ് ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശി ചിത്രം പങ്കുവെച്ചത്.
നോയിഡ സെക്ടര്‍ 9ല്‍ താമസിക്കുന്ന ജുനൈദ് അഥവാ രഹാന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്ന് ഫേസ്1 പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് അമിത് ബഡാനാ പറഞ്ഞു.
എസ്‌ഐ രാഹുല്‍ പ്രതാപ് സിംഗിനാണ് ഈ വിവരം ലഭിച്ചത്. പിന്നാലെയാണ് നടപടി സ്വീകരിച്ചത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.