Advertisment

മുംബൈ വിമാനത്താവളത്തില്‍ വെച്ച് ഭര്‍ത്താവ് കണ്‍മുന്നില്‍ വെടിയേറ്റ് മരിക്കുന്നത് കണ്ടു. പിന്നില്‍ ദാവൂദ് ഇബ്രാഹിമെന്ന് മനസ്സിലാക്കി. പിന്നീട് ദാവൂദിനെ കൊല്ലുന്നത് തന്റെ ജീവിത ദൗത്യമാക്കി. മുംബൈയിലെ 'മാഫിയ രാജ്ഞി' സ്വപ്‌ന ദീദിയെക്കുറിച്ച് അറിയാം

മാധ്യമപ്രവര്‍ത്തകന്‍ ഹുസൈന്‍ സെയ്ദി തന്റെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകത്തില്‍ സ്വപ്ന ദീദിയെക്കുറിച്ച് പറയുന്നുണ്ട്.

New Update
ഒടുവില്‍ പാകിസ്ഥാന്‍ സമ്മതിച്ചു ! ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാക് ഭരണകൂടം; 'വൈറ്റ് ഹൗസ്, സൗദി മോസ്‌കിന് സമീപം, ക്ലിഫ്ടണ്‍, കറാച്ചി' , ദാവൂദിന്റെ മേല്‍വിലാസമടക്കം പുറത്ത്‌

മുംബൈ: ദാവൂദ് ഇബ്രാഹിം ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ക്രിമിനലാണ്. ദാവൂദിനെ കൊല്ലുന്നത് തന്റെ ജീവിത ദൗത്യമാക്കിയ ഒരു സ്ത്രീയുടെ കഥയാണ് ഇത്. ഈ സ്ത്രീയെക്കുറിച്ച് വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ അറിയൂ. സ്വപ്ന ദീദി എന്നായിരുന്നു ഈ സ്ത്രീയുടെ പേര്.

Advertisment

മാധ്യമപ്രവര്‍ത്തകന്‍ ഹുസൈന്‍ സെയ്ദി തന്റെ 'മാഫിയ ക്വീന്‍സ് ഓഫ് മുംബൈ' എന്ന പുസ്തകത്തില്‍ സ്വപ്ന ദീദിയെക്കുറിച്ച് പറയുന്നുണ്ട്. പുസ്തകത്തില്‍ അദ്ദേഹം സ്വപ്നയെ 'പ്രതികാരത്തിന്റെ മാലാഖ' എന്നാണ് പരാമര്‍ശിക്കുന്നത്


1402272-dawood-ibrahim.jpg

അഷ്റഫ് എന്നായിരുന്നു സപ്ന ദീദിയുടെ കുട്ടിക്കാലത്തെ പേര്. മുംബൈയിലെ ഒരു മുസ്ലീം കുടുംബത്തിലാണ് ജനിച്ചത്. അഷ്റഫ് മഹമൂദ് ഖാന്‍ എന്ന ഗുണ്ടാനേതാവിനെ പരിചയപ്പെടുകയും വിവാഹം കഴിക്കുകയും ചെയ്തു. ഭര്‍ത്താവിന് അധോലോകവുമായുള്ള ബന്ധത്തെക്കുറിച്ച് അഷ്റഫിന് അറിയില്ലായിരുന്നു.

ദുബായിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ഭര്‍ത്താവ് മുംബൈ വിമാനത്താവളത്തില്‍ വെച്ച് കണ്‍മുന്നില്‍ വെടിയേറ്റ് മരിക്കുന്നത് അവര്‍ കണ്ടു.


ദാവൂദ് ഇബ്രാഹിമിന്റെ നിര്‍ദേശ പ്രകാരം തന്റെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയത് ഡോണിന്റെ ഉത്തരവ് നടപ്പാക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണെന്ന് അഷ്റഫ് പിന്നീട് മനസ്സിലാക്കി. ഇതിന് ശേഷമാണ് പ്രതികാരം ചെയ്യാന്‍ തീരുമാനിച്ചത്


ദാവൂദ് ഇബ്രാഹിമുമായുള്ള മത്സരത്തിന് പേരുകേട്ട ഗുണ്ടാനേതാവ് ഹുസൈന്‍ ഉസ്താരയുമായി അഷ്റഫ് ബന്ധപ്പെട്ടു. അഷ്റഫിന്റെ വ്യക്തിത്വത്തിലും മാറ്റമുണ്ടായി. ബുര്‍ഖ ധരിച്ച ഒരു സ്ത്രീയില്‍ നിന്ന് അവര്‍ 'സപ്ന ദീദി' ആയിത്തീര്‍ന്നു. ജീന്‍സും ഷര്‍ട്ടും ധരിച്ച് തോക്കും പിടിച്ച ബൈക്ക് ഓടിക്കുന്ന ഒരു പെണ്‍ ഗുണ്ടയായി മാറി.

Untitledneword

 


1990 കളുടെ തുടക്കത്തില്‍ ഷാര്‍ജയില്‍ നടന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനിടെ ദാവൂദിനെ കൊല്ലാന്‍ സ്വപ്ന ദീദി ഒരു പദ്ധതി തയ്യാറാക്കിയിരുന്നുവെന്ന് ഹുസൈന്‍ സെയ്ദി പറയുന്നു. ഈ പദ്ധതി ദാവൂദ് ഇബ്രാഹിമിന് ആരോ ചോര്‍ത്തി നല്‍കി


1994ല്‍ മുംബൈയിലെ വീട്ടില്‍ വെച്ച് ദാവൂദിന്റെ ആളുകള്‍ അവരെ കൊലപ്പെടുത്തി. സപ്നയെ വീടിനുള്ളില്‍ 22 തവണ കുത്തേറ്റ നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ ആശുപത്രിയിലെത്തും മുമ്പ് ജീവിത ലക്ഷ്യം നിറവേറ്റാനാകാതെ അവര്‍ മരിച്ചു.

Advertisment