ദാവൂദ് ഇബ്രാഹിമിന്റെ മയക്കുമരുന്ന് ശൃംഖലയില്‍ ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും. മയക്കുമരുന്ന് കടത്തിന്റെ വരുമാനം നിക്ഷേപിക്കുന്നത് സിനിമാ നിര്‍മ്മാണത്തിലും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലുമെന്ന് സൂചന; അന്വേഷണം വ്യാപിക്കുന്നു

ആഗസ്റ്റില്‍ യുഎഇയില്‍ നിന്ന് നാടുകടത്തപ്പെട്ട ഡോളയുടെ മകന്‍ താഹെര്‍ ഡോളയുടെ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെട്ടത്.

New Update
Untitled

മുംബൈ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ള വന്‍മയക്കുമരുന്ന് ശൃംഖലയെ കുറിച്ചുള്ള അന്വേഷണം വ്യാപിക്കുന്നു.

Advertisment

നിരവധി ബോളിവുഡ് താരങ്ങള്‍ക്കും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും ഈ ശൃംഖലയുമായി സാമ്പത്തിക ബന്ധമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


മയക്കുമരുന്ന് കടത്തിന്റെ വരുമാനം സിനിമാ നിര്‍മ്മാണത്തിലും റിയല്‍ എസ്റ്റേറ്റ് ഇടപാടുകളിലും നിക്ഷേപിച്ചേക്കാമെന്ന സംശയവും അന്വേഷണത്തിന്റെ ഭാഗമായി ഉയര്‍ന്നിട്ടുണ്ട്. വിദേശ ബാങ്ക് അക്കൗണ്ടുകള്‍, ഹവാല ഇടപാടുകള്‍, പാര്‍ട്ടി ബന്ധങ്ങള്‍ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.

ഇതേത്തുടര്‍ന്ന് ബോളിവുഡ് മേഖലയും രാഷ്ട്രീയ വൃത്തങ്ങളും ആശങ്കയിലായിരിക്കുകയാണ്. ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയാണെന്ന് പറയപ്പെടുന്ന മയക്കുമരുന്ന് തലവന്‍ സലിം ഡോളയുടെ  സംഘത്തെ മുംബൈ പോലീസിന്റെ ആന്റി നാര്‍ക്കോട്ടിക് സെല്‍ പിടികൂടിയിരുന്നു.


ദുബായില്‍ നിന്നാണ് ഡോള ഈ സിന്‍ഡിക്കേറ്റ് നടത്തിയിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. നിരവധി സംസ്ഥാനങ്ങളിലേക്ക് ഇവര്‍ എം-ക്യാറ്റ്, മിയാവ് മിയാവ്, ഐസ് എന്ന് അറിയപ്പെടുന്ന മെഫെഡ്രോണ്‍ എന്നിവ വിതരണം ചെയ്യുകയും വലിയ അളവില്‍ വിദേശത്തേക്ക് കടത്തുകയും ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.


ആഗസ്റ്റില്‍ യുഎഇയില്‍ നിന്ന് നാടുകടത്തപ്പെട്ട ഡോളയുടെ മകന്‍ താഹെര്‍ ഡോളയുടെ ചോദ്യം ചെയ്യലിലാണ് നിര്‍ണായക വിവരങ്ങള്‍ വെളിപ്പെട്ടത്.  

നിരവധി ബോളിവുഡ് നടന്മാര്‍, മോഡലുകള്‍, റാപ്പര്‍മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍, ദാവൂദ് ഇബ്രാഹിമിന്റെ ബന്ധുക്കള്‍ എന്നിവര്‍ ഇന്ത്യയിലും വിദേശത്തും ദാവൂദ് സംഘടിപ്പിച്ച മയക്കുമരുന്ന് പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് താഹെര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Advertisment