/sathyam/media/media_files/SltxSrAnIF1P0PGb9aY3.jpg)
ഡൽഹി: പുതിയ ലോ​ഗോ പുറത്തിറക്കി സർക്കാർ വാർത്താ ചാനലായ ഡിഡി ന്യൂസ്. എക്സിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. നേരത്തേയുള്ളതിൽ നിന്ന് വ്യത്യസ്തമായി കാവി നിറത്തിലാണ് ഡി.ഡി. ന്യൂസിന്റെ പുതിയ ലോ​ഗോ ഡിസൈൻ ചെയ്തിരിക്കുന്നത്.
മുമ്പെങ്ങുമില്ലാത്ത വിധം ഒരു വാർത്താ യാത്രയ്ക്ക് തയ്യാറാകൂ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വലിയ മാറ്റമാണ് ഡിഡി ന്യൂസിൽ സംഭവിക്കാൻ പോകുന്നതെന്നാണ് വിഡിയോയിലൂടെ വ്യക്തമാകുന്നത്. റൂബി ചുവപ്പ് നിറത്തിൽ ഉണ്ടായിരുന്ന ലോ​ഗോയാണ് കാവി നിറത്തിലേക്ക് മാറിയിരിക്കുന്നത്.
"മൂല്യങ്ങൾ അതേപടി നിലനിൽക്കുന്നതോടൊപ്പം ഞങ്ങൾ രൂപത്തിൽ എത്തുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം വാർത്താ യാത്രയ്ക്ക് തയ്യാറാകൂ.. ഏറ്റവും പുതിയ ഡിഡി വാർത്തകൾ അനുഭവിക്കൂ," ഇങ്ങനെയാണ് പോസ്റ്റിന് ഒപ്പമുള്ള അടിക്കുറിപ്പ്.
'ഞങ്ങൾ ധൈര്യത്തോടെ പറയുന്നു, വേഗതയ്ക്ക് മേൽ കൃത്യത, അവകാശവാദങ്ങള്‍ക്ക് മേൽ വസ്തുത, സെൻസേഷണലിസത്തിന് മേൽ സത്യം. ഡിഡി ന്യൂസിലാണോ അത് സത്യമാണ്' വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us