ഇത് പ്രസാർ ഭാരതിയല്ല, പ്രചാർ ഭാരതിയാണ്; ദൂരദർശൻ വാർത്താ ചാനലുകളുടെ ലോഗോ കാവിനിറമാക്കി മാറ്റിയതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം

ഭരണകൂടത്തെ ബാധിച്ച "വിഷ്വൽ എൻട്രാപ്‌മെന്റ്" എന്നാണ് സിർകാർ ഇതിനെ വിളിച്ചത്. പുതിയ പാർലമെന്റിലെ രാജ്യസഭാ ഹാൾ പഴ നിറമായ മെറൂണിൽ നിന്ന് കാവി നിറമാക്കിയത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
dd news Untitledb.jpg

ഡൽഹി: ദൂരദർശൻ വാർത്താ ചാനലുകളുടെ ലോഗോ കാവിനിറമാക്കി മാറ്റിയതിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നിറം മാറ്റേണ്ടതിന്റെ ആവശ്യകതയെ ചോദ്യം ചെയ്ത പ്രതിപക്ഷ പാർട്ടികൾ ദൂരദർശന്റെ പുതിയ നടപടിയെ 'കാവിവത്ക്കരണം' എന്നാണ് ആരോപിച്ചത്. 

Advertisment

ചൊവ്വാഴ്ച വൈകീട്ടാണ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ലോഗോ മാറ്റത്തെക്കുറിച്ചുള്ള വീഡിയോ ദൂരദർശൻ പങ്കുവച്ചത്.

''ഞങ്ങളുടെ മൂല്യങ്ങൾ അതേപടി തുടരും, ഞങ്ങൾ ഇപ്പോൾ ഒരു പുതിയ അവതാറിൽ ലഭ്യമാണ്. മുമ്പെങ്ങുമില്ലാത്ത ഒരു വാർത്താ യാത്രയ്ക്ക് തയ്യാറാകൂ. ഏറ്റവും പുതിയ ഡിഡി വാർത്തകൾ അനുഭവിച്ചറിയൂ,'' എന്നായിരുന്നു വീഡിയോയിലെ സന്ദേശം.

''ദേശീയ ബ്രോഡ്കാസ്റ്റർ ദൂരദർശൻ അതിന്റെ ചരിത്രപരമായ ലോഗോ കാവി നിറമാക്കി മാറ്റി. മുൻ സിഇഒ എന്ന നിലയിൽ ഈ കാവിവത്ക്കരണം ആശങ്കയോടെ ഞാൻ നോക്കിക്കാണുന്നു. ഇത് പ്രസാർ ഭാരതിയല്ല, പ്രചാര് (പബ്ലിസിറ്റി) ഭാരതിയാണ്,'' 2012 നും 2014 നും ഇടയിൽ പ്രസാർ ഭാരതിയുടെ സിഇഒ ആയിരുന്ന ടിഎംസി രാജ്യസഭാ എംപി ജവഹർ സിർകാർ ലോഗോ മാറ്റത്തെക്കുറിച്ച് അഭിപ്രായപ്പെട്ടു.

''ഇത് ലോഗോ മാത്രമല്ല, പബ്ലിക് ബ്രോഡ്‌കാസ്റ്ററിനെക്കുറിച്ചുള്ള എല്ലാം ഇപ്പോൾ കാവിയാണ്. ഭരണകക്ഷിയുടെ പരിപാടികൾക്ക് പരമാവധി സംപ്രേക്ഷണ സമയം ലഭിക്കുമ്പോൾ പ്രതിപക്ഷ പാർട്ടികൾക്ക് ഇടം കിട്ടുന്നില്ല,'' അദ്ദേഹം പറഞ്ഞു.

ഭരണകൂടത്തെ ബാധിച്ച "വിഷ്വൽ എൻട്രാപ്‌മെന്റ്" എന്നാണ് സിർകാർ ഇതിനെ വിളിച്ചത്. പുതിയ പാർലമെന്റിലെ രാജ്യസഭാ ഹാൾ പഴ നിറമായ മെറൂണിൽ നിന്ന് കാവി നിറമാക്കിയത് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി.

Advertisment