നെല്ല് വിൽപ്പനയ്ക്കുള്ള ഓൺലൈൻ ടോക്കൺ ലഭിക്കാത്തതിൽ മാനസിക സമ്മർദ്ദം; കോർബയിൽ ആദിവാസി കർഷകൻ കീടനാശിനി കഴിച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു, ആരോഗ്യനില ഗുരുതരം. സംഭവത്തിൽ കലക്ടർക്ക് സസ്പെൻഷൻ, തഹസിൽദാറിന് കാരണം കാണിക്കൽ നോട്ടീസ്

New Update
G

റായ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ കോ​ർ​ബ ജി​ല്ല​യി​ൽ നെ​ല്ല് വി​ൽ​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ ടോ​ക്ക​ൺ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ആ​ദി​വാ​സി ക​ർ​ഷ​ക​ൻ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു

Advertisment

സു​മ​ർ സിം​ഗ് ഗോ​ണ്ട് (40) എ​ന്ന​യാ​ളാ​ണ് കീ​ട​നാ​ശി​നി ക​ഴി​ച്ച് ജീ​വ​നോ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. അ​ദ്ദേ​ഹം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു.

സം​സ്ഥാ​ന സം​ഭ​ര​ണ വ​കു​പ്പി​ന്‍റെ കീ​ഴി​ൽ നെ​ല്ല് വി​ൽ​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ ടോ​ക്ക​ൺ ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് സു​മ​ർ സിം​ഗ് ഗോ​ണ്ട് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കാ​ർ​ബ ക​ള​ക്ട​ർ കു​നാ​ൽ ദു​ദാ​വ​ത് പ‌​ട്വാ​രി കാ​മി​നി ക​രെ​യെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യും ത​ഹ​സി​ൽ​ദാ​ർ അ​ഭി​ജി​ത് രാ​ജ്ഭാ​നു​വി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടി​സ് ന​ൽ​കു​ക​യും ചെ​യ്തു.

മൂ​ന്ന് ഏ​ക്ക​റി​ല​ധി​കം ഭൂ​മി​യു​ള്ള സു​മ​ർ 68 ക്വി​ന്‍റ​ലി​ല​ധി​കം നെ​ല്ല് ഉ​ൽ​പ്പാ​ദി​പ്പി​ച്ചു​വെ​ങ്കി​ലും നെ​ല്ല് വി​ൽ​ക്കാ​ൻ ക​ഴി​യാ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത മാ​ന​സി​ക ബു​ദ്ധി​മു​ട്ടി​ലാ​യി​രു​ന്നു.

Advertisment