New Update
/sathyam/media/media_files/LsXnZJwoWXZeKsmAaEoy.jpg)
ജയ്പൂർ: കാറിൽ അകപ്പെട്ട് രാജസ്ഥാനിൽ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. വിവാഹംകൂടാൻ പോയ മാതാപിതാക്കൾ മറന്നുവെച്ച പെൺകുട്ടിയാണ് കാറിൽ വെച്ച് മരണപ്പെട്ടത്. പ്രദീപ് നഗറിന്റെ മകൾ ഗോർവിക നഗർ ആണ് മരിച്ചത്.
Advertisment
പ്രദീപ് നഗറും ഭാര്യയും രണ്ടു പെൺമക്കളുമാണ് വിവാഹം കൂടാൻ പോയത്. സ്ഥലത്തെത്തിയപ്പോൾ ഭാര്യയും മൂത്ത മകളും കാറിൽനിന്നു പുറത്തിറങ്ങി. പ്രദീപ് പിന്നീട് വാഹനം പാർക്ക് ചെയ്യാനായി പോവുകയായിരുന്നു.
എന്നാൽ മക്കൾ രണ്ടുപേരും ഭാര്യയ്ക്കൊപ്പമുണ്ടെന്നുകരുതി ഇയാൾ കാർ ലോക്ക് ചെയ്ത് പരിപാടിയിൽ പങ്കെടുക്കാൻ പോയി. മൂന്ന് മണിക്കൂറോളമാണ് കുട്ടി കാറിൽ ഇരുന്നത്. തുടർന്ന് മരണപ്പെടുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us