കൊൽക്കത്ത: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോട് പരാജയപ്പെട്ടതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി.
പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയിലാണ് 23കാരൻ തൂങ്ങിമരിച്ചത്. ബെലിയേറ്റൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിനിമാഹാളിന് സമീപത്തെ മുറിയിലാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
പ്രദേശത്തെ തുണിക്കടയിൽ ജോലി ചെയ്തിരുന്ന യുവാവ് മത്സരം കാണുന്നതിനായി ഞായാറാഴ്ച അവധി എടുത്തിരുന്നു.