അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ തുണി ഫാക്ടറിയിൽ വിഷവാതകം ശ്വസിച്ച് രണ്ട് തൊഴിലാളികൾ മരിക്കുകയും ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
നഗരത്തിലെ നരോൾ ഇൻഡസ്ട്രിയൽ ഏരിയയിലെ ദേവി സിന്തറ്റിക്സിലാണ് സംഭവം. ഫാക്ടറിയിലെ ടാങ്കിലേക്ക് ആസിഡ് മാറ്റുന്നതിനിടെ ഒമ്പത് തൊഴിലാളികൾ വിഷവാതകം ശ്വസിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ രവി മോഹൻ സൈനി അറിയിച്ചു.